Sunday, March 16, 2008

കുടുംബം

കുടുംബം
കൂടുമ്പോള്‍ ഇമ്പം ഉണ്ടാകുന്ന ഇടം
അതിനെയാണു കുടുംബം എന്ന് വിളിക്കേണ്ടത്‌..
അത്‌ തന്നെയാണ്‌ കുടുംബം എന്ന വാക്കിനാല്‍ അര്‍ത്ഥമാക്കുന്നതും.

നല്ല ഒരു വീടു നിര്‍മ്മിക്കുക എന്നത്‌ ഏവരുടെയും സ്വപ്നമാണ്‌
നല്ല വീടുണ്ടാക്കാന്‍ നല്ല ഒരു കണ്‍സ്റ്റ്രക്ഷന്‍ /കോണ്‍ ട്രാക്ര്റ്റര്‍ക്ക്‌ കഴിയും..

അങ്ങിനെ ഒരു നല്ല വീടു പലരും നിര്‍മ്മിക്കുന്നു.

ആ നല്ല വീട്ടിലേക്ക്‌ ഒരു പറിച്ചു നടല്‍..
ചില ബന്ദങ്ങള്‍ കൊഴിയുന്നു...
ചിലത്‌ പുതുതായി തളിര്‍ ക്കുകയും

പുതിയ കൂടലില്‍
പലപ്പോഴും ഇമ്പത്തിനു പകരം ഭൂകമ്പം ഉണ്ടാകുന്നു..
അവിടെ കുടുംബ മുണ്ടാകുന്നില്ല..

കൂടുമ്പോള്‍ ഇമ്പമുണ്ടാകാന്‍
മനസ്സില്‍ സ്നേഹം നിറക്കണം
ബഹുമാനം നിറക്കണം

സ്നേഹം നിറക്കാന്‍ ആദ്യം
മനസ്സില്‍ നിന്ന് ക്രോധം നീക്കണം
ബഹുമാനം നിറക്കാന്‍
താന്‍ പോരിമ ഒഴിച്ചു കളയണം

പരസ്പര സ്നേഹത്തോടെ, ബഹുമാനത്തോടെ, വിശ്വസത്തോടെ.. ഇമ്പമുള്ള കുടുംബങ്ങള്‍ തീര്‍ത്ത്‌
നല്ല സമൂഹങ്ങളായി വര്‍ത്തിക്കാന്‍ ഏവര്‍ ക്കും കഴിയട്ടെ..


ആശംസകള്‍

ഈ ഞാനും ഒരു നല്ല വീടുണ്ടാക്കുന്ന തിരക്കിലാണ്‌. അവിടെ നല്ല ഒരു കുടുംബത്തിനെ ഒരുക്കാന്‍..

=============================================================================================
ഇന്ന് പുതിയ വീട്ടിലേക്ക്‌ താമസം മാറ്റുന്ന ഇഖ്‌ ബാല്‍ കുഞ്ഞുപ്പാക്കും ( കൊച്ചി ) കുടുംബത്തിനുമായി ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു..

9 comments:

ബഷീർ said...

പരസ്പര സ്നേഹത്തോടെ, ബഹുമാനത്തോടെ, വിശ്വസത്തോടെ.. ഇമ്പമുള്ള കുടുംബങ്ങള്‍ തീര്‍ത്ത്‌
നല്ല സമൂഹങ്ങളായി വര്‍ത്തിക്കാന്‍ ഏവര്‍ ക്കും കഴിയട്ടെ..

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

കുടുംബമെന്ന കെട്ടുറപ്പില്‍ വീടെന്നെ കൂട്ടിനുള്ളില്‍ പര്‍സ്പരവിശ്വാസവും, സ്നേഹവും, കരുതലുകളും നിറയുംബോള്‍ അത്‌ ഭൂമിയിലെരു കൊച്ചു സ്വര്‍ഗ്ഗം പണിയുന്നു...

വീട്‌ സ്വര്‍ഗമാക്കുന്നതും, നരകമാക്കുന്നതും അതിനുള്ളിലുള്ളവര്‍ തന്നെ.

ജീവിക്കാനുള്ള പിടച്ചിലിനിടയില്‍ സ്വസ്ഥതയുടെ തുരുത്തുകളാവുന്നതും വീടുകള്‍ തന്നെ.

കുടുംബമെന്ന സ്നേഹത്തിന്റെ കൂടിനെ കുറിച്ചോര്‍മ്മിപ്പിക്കുന്ന ഈ പോസ്റ്റും ഒരു കുളിരവുന്നത്‌ അത്‌ കൊണ്ട്‌ തന്നെ.

M. Ashraf said...

കുടുംബത്തില്‍ ഇമ്പമുണ്ടാകണമെങ്കില്‍ സ്വാതന്ത്ര്യം വേണം.
പ്രിയതമക്കും മക്കള്‍ക്കും എന്തും തുറന്നു പറയാനും ചര്‍ച്ച ചെയ്യാനുമുള്ള സമയം ആഴ്‌ചയില്‍ പോരാ ദിവസവും നല്‍കണം. മുടങ്ങാത്ത പ്രാര്‍ഥന പോലെ, ഈ കുടുംബ യോഗങ്ങള്‍ മുന്നോട്ടു കൊണ്ടുപോയാല്‍ നല്ല കുടുംബങ്ങളും അതുവഴി നല്ല സമൂഹവും സൃഷ്ടിക്കപ്പെടും. അതിലൂടെ ഉയരുന്നത്‌ മനുഷ്യരുടെ പദവി തന്നെ. പക്ഷേ... മരുഭൂമയില്‍ വിയര്‍പ്പൊഴുക്കുന്ന ധാരാളം പേര്‍ക്ക്‌ കുടുംബേെത്താടൊപ്പം ചെലവഴിക്കാന്‍ കിട്ടുന്ന സമയം ആയുസ്സില്‍ ഒന്നോ രണ്ടോ വര്‍ഷം മാത്രമാണെന്നറിയുമ്പോള്‍.. നമ്മുടെ മക്കള്‍ക്ക്‌ അറിവും വഴിയും നല്‍കുുന്ന അവരുടെ അമ്മമാരെ എത്ര ബഹുമാനിച്ചാലാണ്‌ മതിയാകുക..

ശ്രീ said...

“കൂടുമ്പോള്‍ ഇമ്പം ഉണ്ടാകുന്ന ഇടം
അതിനെയാണു കുടുംബം എന്ന് വിളിക്കേണ്ടത്‌...”

കൊള്ളാം.
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

പൊറാടത്ത് said...

പുതിയ വീടുപണി കഴിഞ്ഞ്, അവിടെ നല്ല ഒരു കുടുംബമുണ്ടാകുവാന്‍ എല്ലാ ആശംസകളും...

Areekkodan | അരീക്കോടന്‍ said...

വീടുപണി തുടങ്ങിയ എനിക്കും ഈ പോസ്റ്റ്‌ ഇഷ്ടമായി

ബഷീർ said...

> ശെരീഖ്‌.. ആദ്യമായി അഭിപ്രായം പറഞ്ഞതിനു ആദ്യമായി നന്ദി..

അതെ.. വീട്‌ സ്വര്‍ഗമാക്കുന്നതും നരകമാക്കുന്നതും നമ്മള്‍ തന്നെ..

> എം. അഷ്‌ റഫ്‌..

താങ്കള്‍ കോറിയിട്ട അവസാന വരികള്‍ ..അത്‌ പ്രാവര്‍ത്തികമാക്കേണ്ടത്‌ തന്നെ.. അവരെ പക്ഷെ എത്രത്തോളം ബുദ്ധിമുട്ടിക്കാമെന്നാണു ചില വിവരദോശികളെങ്കിലും ചിന്തിക്കുന്നത്‌..


> ശ്രീ..

വായിച്ചതിലും കമന്റിയതിലും സന്തോഷം..ശ്രീയുടെ കമന്റ്‌ ഈ പോസ്റ്റിനു പ്രതീക്ഷിച്ചിരുന്നു.

> സജി/മിന്നാ മിനുങ്ങുകള്‍

സന്തോഷം


> പൊറാടത്ത്‌..

ആശംസകള്‍ക്ക്‌ നന്ദി..

> അരീക്കോടന്‍ മാഷേ..
ഇഷ്ടമായതില്‍ സന്തോഷം..
തിരിച്ച്‌ എല്ലാ ആശംസകളും

Muralee Mukundan , ബിലാത്തിപട്ടണം said...

കൂടുമ്പോള്‍ ഇമ്പമുണ്ടാകാന്‍
മനസ്സില്‍ സ്നേഹം നിറക്കണം
ബഹുമാനം നിറക്കണം

അപ്പോൾ യഥാർത്ഥ കുടുംബം ആകും...!

Related Posts with Thumbnails